ആശുപത്രിയിലേക്ക് പോകും വഴി ഗർഭിണി ഓട്ടോറിക്ഷയിൽ പ്രസവിച്ചു
ആശുപത്രിയിലേക്ക് പോകുംവഴി ഗർഭിണി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോയിൽ പ്രസവിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.
പ്രസവവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇതിനിടയിൽ കാഞ്ഞിരപ്പുഴയിൽ വച്ചാണ് പ്രീത ഓട്ടോയിൽ തന്നെ പ്രസവിച്ചത്. കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വിവരം.