ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാർ; ശിക്ഷാവിധി വെള്ളിയാഴ്ച
കൊച്ചി:കണ്ണുര്‍ വളപട്ടണം ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ മൂന്നുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി.പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. കേസില്‍ ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും. കണ്ണൂര്‍ സ്വദേശികളായ മിഥിരാജ്, അബ്ദുള്‍ റസാഖ്, ഹംസ എന്നിവരാണ് കുറ്റക്കാര്‍.
പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടെന്ന് കോടതി വിധിയില്‍ പറയുന്നു. ശിക്ഷാ ഇളവ് വേണമെന്നും അഞ്ചുവര്‍ഷമായി ജയിലില്‍ ആണെന്നും പ്രതികള്‍ പറഞ്ഞു. തീവ്രവാദ ചിന്താഗതി പൂര്‍ണമായി ഉപേക്ഷിച്ചെന്നും എല്ലാ മനുഷ്യരെയും ഒരുപേലെ കാണുമെന്നും ഹംസ കോടതിയെ ബോധിപ്പിച്ചു. തീവ്രവാദത്തിനെതിരെ മാതൃകയാകുന്ന ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം
രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന് വേണ്ടി പോരാടാന്‍ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. 2017ല്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുന്നതിന് മുൻപ് കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് ആദ്യം കേസ് എടുത്തത്.