രാജ്യത്ത് പെട്രോൾ വില വീണ്ടും വർധിപ്പിച്ചു; കേരളത്തിൽ ലിറ്ററിന് 103 രൂപയും കടന്ന് കുതിപ്പ്
രാജ്യത്ത് പെട്രോൾ വില വീണ്ടും വർധിപ്പിച്ചു. ലിറ്ററിന് 28 പൈസയാണ് വർധിപ്പിച്ചത്. കേരളത്തിൽ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.20 രൂപയായി. അതേസമയം ഡീസലിന് 16 പൈസ കുറച്ചിട്ടുണ്ട്. 94.60 രൂപയാണ് ഡീസലിന്
കൊച്ചിയിൽ പെട്രോൾ വില 101.35 രൂപയായി. ഡീസലിന് 94.60 രൂപയാണ്. കോഴിക്കോട് പെട്രോളിന് 101.65 രൂപയും ഡീസലിന് 94.90 രൂപയുമായി.
മുംബൈയിൽ പെട്രോൾ വില 107.24 രൂപയായി. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ പെട്രോൾ വില നൂറ് രൂപയും കടന്നു കുതിക്കുകയാണ്.