വോട്ടിംഗ് മെഷീൻ ഇറക്കുമതിയാരോപണം: കോൺഗ്രസ് പരാതി തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗ്ലൂരു : കർണാടക തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ സൗത്താഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്തതാണെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടിംഗ് മെഷീനുകൾ പരിശോധന നടത്താതെയാണ് ഉപയോഗിച്ചതെന്ന വാദവും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിയെന്നും, രാജ്യത്ത് ഇറക്കുമതി ചെയ്ത ഇവിഎം ഉപയോഗിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. ഇത്തരം തെററായ വിവരങ്ങൾ നല്കുന്നവരെ പൊതുജന മധ്യത്തില് തുറന്നുകാട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മറുപടിയിലുണ്ട്. രൺദീപ് സിംഗ് സുർജേവാല എംപിയായിരുന്നു പരാതിക്കാരൻ.