മുതിർന്ന നടൻ സതീഷ് കൗൾ കൊവിഡ് ബാധിച്ച് മരിച്ചു
മുതിർന്ന നടൻ സതീഷ് കൗൾ കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസ്സായിരുന്നു. ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാഭാരതം അടക്കം അനേകം ടി വി സീരിയലുകളിലും ഹിന്ദി, പഞ്ചാബി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
പഞ്ചാബി സിനിമയുടെ അമിതാഭ് ബച്ചൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒരുകാലത്ത് പഞ്ചാബി സിനിമയിലെ ഏറ്റവും വിലയേറിയ താരമായിരുന്നു. 2015ലിറങ്ങിയ ആസാദി ദ ഫ്രീഡം എന്ന പഞ്ചാബി ചിത്രമാണ് അവസാന ചിത്രം.