അനധികൃത സ്വത്ത് സമ്പാദനം: ലീഗ് നേതാവ് കെ എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി വിജിലൻസിന് മുന്നിൽ ഹാജരായി. റെയ്ഡിൽ പിടിച്ചെടുത്ത 47 ലക്ഷം രൂപയുടെ രേഖകൾ സമർപ്പിക്കുന്നതിനായാണ് ലീഗ് നേതാവ് കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ ഹാജരായത്.
ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നടന്ന റെയ്ഡിലാണ് കട്ടിലിനടിയിൽ നിന്നും 47 ലക്ഷം രൂപ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമാണ് ഇതെന്നാണ് വോട്ടെടുപ്പിന് ശേഷം നടന്ന റെയ്ഡിന് ശേഷം ലീഗ് നേതാവ് പ്രതികരിച്ചത്.
നേരത്തെ തന്നെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഈ ലീഗ് നേതാവിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് 47 ലക്ഷം രൂപയും പിടിച്ചെടുത്തത്.