മിനിമം ചാർജ് 12 രൂപയാക്കണം; സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നും മിനിമം ചാർജ് 12 രൂപയായി പ്രഖ്യാപിക്കണമെന്നുമാണ് ബസുടമകളുടെ ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് 12 രുപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു
വിദ്യാർഥികളുടെ യാത്രാനിരക്ക് ഒരു രൂപയിൽ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം. നിരക്ക് വർധിപ്പിക്കാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്കുപാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും ബസുടമകൾ ആരോപിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ സമര പ്രഖ്യാപനമുണ്ടാകുമെന്നും ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.