ചാർജ് വർധന: സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്
ചാർജ് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുമകൾ പണിമുടക്കിലേക്ക്. സർക്കാർ തീരുമാനം രണ്ട് ദിവസത്തിനുള്ളിലുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു. മിനിമം ചാർജ് എട്ടിൽ നിന്ന് പന്ത്രണ്ടായി ഉയർത്തണമെന്ന് നവംബറിൽ നടന്ന ചർച്ചയിൽ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു
ബസ് ചാർജ് വർധനവെന്ന ആവശ്യം ന്യായമാണെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം. എങ്കിലും മൂന്ന് മാസമാകാറായിട്ടും സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ സ്വകാര്യ ബസുടമകൾ തയ്യാറെടുക്കുന്നത്.
ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കും. നേരത്തെ ഡിസംബറിൽ സമരം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ക്രിസ്മസ്, ന്യൂഇയർ പ്രമാണിച്ച് പിൻവലിക്കുകയായിരുന്നു.