Saturday, October 19, 2024
Kerala

മിനിമം നിരക്ക് പന്ത്രണ്ട്; വിദ്യാര്‍ത്ഥികള്‍ക്ക് 6: സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം നിരക്ക് പന്ത്രണ്ട് രൂപയെങ്കിലും ആയി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ബസുടമകളുടെ നിരക്കുവര്‍ധനയാവശ്യം.

കൊവിഡ്-19 കാലത്ത് കിലോമീറ്ററിന് 20 പൈസ നിരക്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും അത് പര്യാപ്തമല്ലെന്ന് ഇവര്‍ പറയുന്നു. ഇതിന് പുറമേ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

അതേസമയം അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് ഡീസലിന് 103.51 രൂപയും പെട്രോളിന് 109.84 രൂപയുമാണ്.

Leave a Reply

Your email address will not be published.