Monday, January 6, 2025
Kerala

ജുഡീഷ്യൽ അന്വേഷണ കമ്മീഷനുകള്‍; പിണറായി സർക്കാര്‍ ചെലവഴിച്ചത് കോടികൾ,

തിരുവനന്തപുരം: ജുഡീഷ്യൽ അന്വേഷണകമ്മീഷനും നിയമോപദേശങ്ങൾക്കും രണ്ട് ടേമുകളിലായി പിണറായി സർക്കാര്‍ ചെലവഴിച്ചത് കോടികൾ. ഇതുവരെ നിയമിച്ച ഏഴ് ജൂഡീഷ്യൽ കമ്മീഷനുകൾക്കായുള്ള ചെലവ് ആറു കോടിരൂപയാണ്. നാലുവർഷം നിയമോപദേശങ്ങൾക്കായി മുടക്കിയത് ഒന്നരക്കോടി രൂപയാണെന്ന് സിഐജി റിപ്പോര്‍ട്ടിലെ കണക്കുകള്‍.

2016 ജൂൺ മുതൽ ഇതുവരെ നിയോഗിച്ചത് ഏഴ് ജൂഡീഷ്യൽ അന്വേഷണ കമ്മീഷനുകളെയാണ്. ഏഴ് കമ്മീഷനുകൾക്ക് ഇതുവരെയുള്ള ചെലവ് 6,01,11,166 രൂപയും. ഏറ്റവും അധികം പണം ചെലവായത് ജസ്റ്റിസ് പിഎ മുഹമ്മദ് കമ്മീഷനാണ്, 2,77,44814 കോടി രൂപ. ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമപ്രവർക്കരും തമ്മിലെ സംഘർഷവും പിന്നാലെയുണ്ടായ പൊലീസ് നടപടിയുമായിരുന്നു അന്വേഷണ വിഷയം. ഏഴില്‍ രണ്ട് കമ്മീഷനുകൾ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.

ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരുന്ന കാലത്ത് പൊലീസിൽ ചട്ടങ്ങൾ ലംഘിച്ചുള്ള ഇടപാടുകൾ സിഎജി കണ്ടെത്തി. പൊലീസ് വകുപ്പിലെ പർച്ചേസുകൾക്കും കരാറുകൾക്കും മാനദണ്ഡങ്ങൾ ഉണ്ടാക്കാൻ സിഎൻ രാമചന്ദ്രൻനായരുടെ നേതൃത്വത്തിൽ സർക്കാർ മൂന്നംഗ കമ്മീഷൻ ഉണ്ടാക്കി. മൂന്ന് വർഷമായിട്ടും റിപ്പോർട്ട് നൽകിയിട്ടില്ല. കമ്മീഷനായി ഇതുവരെ ചെലവിട്ടത് 12,36,074 രൂപ. സ്വർണ്ണക്കടത്ത് വിവാഗത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താൻ ജസ്റ്റിസ് വികെ മോഹൻൻ കമ്മീഷൻെ വെച്ചത് വൻവിവാദമായിരുന്നു. 2021 മെയ് 7 നായിരുന്നു നിയമനം ഒന്നര വർഷം കഴിഞ്ഞിട്ടും റിപ്പോർട്ടായിട്ടില്ല. ഇതുവരെ ചെലവ് 83,76 489 രൂപ.

ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള നിയമസെക്രട്ടരിയും എജിയും 2 അഡീഷനൽ എജിമാരും പ്ലീഡർമാരുടെ വൻ സംഘവുമുണ്ടായിട്ടും പുറത്തുനിന്നള്ള നിയമോപദേശങ്ങൾക്കും ചെലവിടുന്നത് കോടികളാണ്. 2019 മുതൽ 22 വരെയുള്ള കാലത്ത് നിയമോപദേശങ്ങൾക്ക് ചെലവാക്കിയത് 1,47, 40,000 രൂപയെന്നാണ് നിയമസഭയിൽ നിയമമന്ത്രി രേഖാമൂലം നൽകിയ മറുപടി. സോളാറിലെ നിയമോപദേശത്തിന് 5.50 ലക്ഷം നല്‍കി.സർവ്വകലാശാല വിസി നിയമനവിവാദത്തിൽ വാക്കാലുള്ള അഭിപ്രായത്തിന് ചെലവായത് 15 ലക്ഷം. സംസ്ഥാനത്തിന് പുറത്തുന്നിനുള്ള അഭിഭാഷകരെ കൊണ്ട് വന്നതിന് 12 കോടിയോളം രൂപ ചെലവഴിച്ചതായി കഴിഞ്ഞ സഭാ സമ്മേളനതതിൽ കണക്ക് വന്നിരുന്നു.

­

Leave a Reply

Your email address will not be published. Required fields are marked *