വിതുര പെൺവാണിഭം: ഒന്നാം പ്രതി സുരേഷിന് 24 വർഷം കഠിന തടവ്
വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി സുരേഷിന് 24 വർഷം കഠിനതടവ്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. ഒന്നിച്ച് അനുഭവിക്കുന്നതിനാൽ പത്ത് വർഷം കഠിന തടവ് അനുഭവിച്ചാൽ മതി. ഒരു ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ തുക പെൺകുട്ടിക്ക് നൽകണം
വിതുര പെൺവാണിഭവുമായി രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒരു കേസിലാണ് കോടതി വിധി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു. അനാശാസ്യം നടത്തി, ബലാത്സംഗത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
മറ്റ് 23 കേസുകളിൽ കൂടി ഇനി നടപടികൾ പൂർത്തിയാകാനുണ്ട്. ഈ കേസുകളിലും സുരേഷ് തന്നെയാണ് ഒന്നാം പ്രതി. 1996ലാണ് വിതുര പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.