മാണി സി കാപ്പനുമായി രാഷ്ട്രീയ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് എം എം ഹസൻ
ഇടതുമുന്നണി വിട്ട് വന്ന മാണി സി കാപ്പനുമായി ഇതുവരെ രാഷ്ട്രീയ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. കാപ്പൻ മൂന്ന് സീറ്റ് ആവശ്യപ്പെട്ടുവെന്നത് മാധ്യമവാർത്തകൾ മാത്രമാണ്.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് ശേഷം കാപ്പനുമായി സീറ്റ സംബന്ധിച്ച ചർച്ച നടത്തും. മാണി സി കാപ്പൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്നതിലും നല്ലത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്നതാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ദേശിച്ചതെന്നും ഹസൻ പറഞ്ഞു