ന്യൂസ് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾക്ക് കടിഞ്ഞാൺ; നിയന്ത്രണങ്ങളുമായി ഫേസ്ബുക്ക്
രാഷ്ട്രീയ ചർച്ചകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി ഫേസ്ബുക്ക്. കാപിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാഷ്ട്രീയ ഗ്രൂപ്പുകൾ ഉപയോക്താക്കൾക്കായി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു
ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന ന്യൂസ് ഫീഡുകളിൽ നിന്ന് രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കുകയും ചെയ്യും. ആഗോളതലത്തിൽ ഈ നയം വിപുലീകരിക്കാനാണ് തീരുമാനം. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചർച്ചകൾ കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. അതേസമയം ഉപയോക്താക്കൾ ആഗ്രഹിക്കുകയാണെങ്കിൽ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചർച്ചകളിലും ഭാഗമാകുന്നതിന് സാധിക്കും