അമിതാഭ് ബച്ചൻ എന്നും പ്രചോദനമെന്ന് രജനികാന്ത്; രജനി ഏറ്റവും പ്രിയപ്പെട്ട സുഹൃത്തെന്ന് അമിതാഭ് ബച്ചൻ
‘യഥാർഥ സൂപ്പർ ഹീറോ, എപ്പോഴും എന്നെ പ്രചോദിപ്പിച്ച ഒരാൾ’ ഇന്ത്യൻ ഇതിഹാസ താരം അമിതാഭ് ബച്ചന് ജന്മദിന ആശംസകൾ നേർന്ന് രജനികാന്ത്. എപ്പോഴും പ്രചോദിപ്പിച്ച ഒരാൾ എന്ന് വിശേഷിപ്പിച്ചാണ് രജനികാന്ത് ജന്മദിന ആശംസകൾ നേർന്നത്. രജനികാന്തിന്റെ ആശംസകൾക്ക് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.
സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു രജനികാന്ത് അമിതാഭ് ബച്ചന് ആശംസകൾ അറിയിച്ചത്. ഇതിഹാസം.. എന്നെ എപ്പോഴും പ്രചോദിപ്പിച്ച ആൾ. മഹത്തായ നമ്മുടെ ഇന്ത്യൻ ചലച്ചിത്ര സമൂഹത്തിന്റെ യഥാർഥ സൂപ്പർ ഹീറോയും ആവേശവുമായ അമിതാഭ് ബച്ചൻ എൺപതിൽ പ്രവേശിക്കുന്നു. ജന്മദിന ആശംസകൾ പ്രിയപ്പെട്ട അമിതാഭ് ജി. ഒരുപാട് സ്നേഹത്തോടെ എന്നുമാണ് അമിതാഭ് ബച്ചൻ എഴുതിയത്. ഹൃദയത്തിന്റെ ചിഹ്‍നവും രജനികാന്ത് ചേർത്തിരുന്നു.
രജനികാന്തിന്റെ ആശംസകൾക്ക് അമിതാഭ് ബച്ചൻ നന്ദി പറഞ്ഞു. രജനി സർ, നിങ്ങൾ എനിക്ക് ഒരുപാട് അംഗീകാരം തരുന്നു. താങ്കളുടെ മഹത്വവുമായി എനിക്ക് ഒരിക്കലും എന്നെ താരതമ്യം ചെയ്യാനാകില്ല. വെറുമൊരു സഹപ്രവർത്തകൻ മാത്രമല്ല താങ്കൾ, ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമാണ് എന്നായിരുന്നു അമിതാഭ് ബച്ചന്റെ മറുപടി.