Sunday, January 5, 2025
Kerala

സംസ്ഥാനത്ത് ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ രണ്ട് മുതല്‍ ആരംഭിക്കും; പഠനം ഓൺലൈനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ ഈ അധ്യയന വര്‍ഷത്തിലെ ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ നവംബര്‍ രണ്ട് മുതല്‍ ആരംഭിക്കും. നിലവില്‍ ഓണ്‍ലൈന്‍ ആയിട്ടായിരിക്കും ക്ലാസുകള്‍ തുടങ്ങുക. കണ്ണൂര്‍, കേരള, എംജി, കാലിക്കറ്റ് എന്നി സര്‍വകലാശാലകളില്‍ പ്രവേശന നടപടികള്‍ അവസാന ഘട്ടത്തിലാണ്.

സംസ്ഥാനത്തെ എല്ലാ കോളെജുകളിലും ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നവംബറിലെ ആദ്യ പ്രവൃത്തി ദിനത്തില്‍ തന്നെ ആരംഭിക്കാന്‍ നേരത്തെ യുജിസി നിര്‍ദേശം നല്‍കിയിരുന്നു. ഓണ്‍ലൈനിലായാലും അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് ഏകീകൃത സ്വഭാവം ഉണ്ടാകണമെന്ന് സര്‍വകാലശാലകളോട് നേരത്തെ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുമുണ്ട്.

കൊവിഡ് മുന്‍നിര്‍ത്തി നിരവധി വിദ്യാര്‍ത്ഥികള്‍ ബിരുദപഠനത്തിനായി സംസ്ഥാനത്തിന് അകത്തെ സാധ്യതകളാണ് തേടിയത്. ഇത് പരിഗണിച്ച് അധികസീറ്റുകള്‍ എല്ലാ ബാച്ചിലും അനുവദിച്ചിരുന്നു. ഇതിന് പുറമെ സര്‍വകലശാലകള്‍ക്ക് കീഴിലെ കോളെജുകളിലും പഠനവകുപ്പുകളിലും പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *