കൊവിഡ്: ഒക്ടോബര്‍-നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തിലെ കൊവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി. ഈ മാസങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മരണനിരക്ക് വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ ഭയക്കുന്നത്.
നിലവില്‍ പതിനായിരത്തിലധികമാണ് പ്രദിദിന കൊവിഡ് ബാധ. പരിശോധന വര്‍ധിച്ചാല്‍ അത് വീണ്ടും വര്‍ധിക്കും. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നതിന്റെ സൂചനയാണ്.
തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതും സംസ്ഥാനത്തെ സംബന്ധിച്ച് ഗൗരവമായ പ്രശ്‌നമാണ്.