സ്കൂളുകൾ ഉടൻ തുറക്കില്ല; ഈ വർഷം ‘സീറോ അക്കാദമിക് ഇയർ’ആക്കാൻ ആലോചനയിൽ കേന്ദ്രം
ഡൽഹി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനിടയില്ല. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്നലെ ചേർന്ന യോഗമാണ് വിലയിരുത്തൽ നടത്തിയത്. ഈ അക്കാദമിക വർഷത്തെ സീറോ അക്കാദമിക് ഇയർ ആയി പരിഗണിക്കാനും ആലോചനയുണ്ട്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 223 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആയി. 871 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി.
1.99 ശതമാനമാണ് മരണ നിരക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇത് വരെ 15,83,489 പേർ കൊവിഡ് മുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 69.33 ശതമാനമാണ് രോഗമുക്തി നിരക്ക്.