ഇടുക്കിയില്‍ മരം മറിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്
ഇടുക്കി ആമയാറില്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ദേഹത്ത് മരം മറിഞ്ഞുവീണ് സ്ത്രീ മരിച്ചു. ആമയാര്‍ സ്വദേശി മുത്തമ്മയാണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു മുത്തമ്മ. ഇതിനിടെയാണ് മരം മറിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.