ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
കളിക്കുന്നതിനിടെ വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കാസർകോട് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെയും രഞ്ജിനിയുടെയും മകൻ അൻവേദ് ആണ് മരിച്ചത്
ഇന്നലെ രാത്രി എട്ടരയോടെയാണ് കുട്ടി മരിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ശ്വാസതടസ്സം വരികയും വൈകാതെ മരിക്കുകയുമായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തിൽ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്.