Saturday, April 12, 2025
Kerala

എംഎൽഎമാർക്ക് നന്ദി; കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്‌സ് എംഡി

 

കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റക്‌സ് എംഡി സാബു ജേക്കബ്. വ്യവസായികൾക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴി തുറന്ന് തന്നത് എറണാകുളത്തെ എംഎൽഎമാരാണെന്നും സാബു വിമർശിച്ചു. തെലങ്കാനയിൽ നിന്ന് മടങ്ങി വന്നതിന് ശേഷം പ്രതികരിക്കുകയായിരുന്നു സാബു

രാജകീയ സ്വീകരണമാണ് തെലങ്കാനയിൽ ലഭിച്ചത്. ആദ്യഘട്ടത്തിൽ ആയിരം കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടിയുള്ള ഉറപ്പ് നൽകി. ബാക്കി കാര്യങ്ങൾ രണ്ടാഴ്ചക്കുള്ളിൽ തീർപ്പാക്കും. കൂടുതൽ നിക്ഷേപം വേണമോയെന്നതിൽ പിന്നീട് തീരുമാനിക്കും

രണ്ട് പാർക്കുകൾ തെലങ്കാനയിൽ കണ്ടു. രണ്ട് തവണ വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി. താനേറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എംഎൽഎയോടാണ്. കൂടാതെ എറണാകുളം ജില്ലയിൽ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച നാല് എംഎൽഎമാരും ഒരു എംപിയുമുണ്ട്.

പെരുമ്പാവൂർ, തൃക്കാക്കര, മൂവാറ്റുപുഴ, എറണാകുളം എംഎൽഎമാരോടും ചാലക്കുടി എംപിയോടും കടപ്പെട്ടിരിക്കുന്നു. വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യവസായിക്ക് എങ്ങനെ കോടികൾ സമ്പാദിക്കാമെന്നുള്ള വഴിയും തുറന്ന് തന്നത് ഇവരാണ്. മുഖ്യമന്ത്രിയുടെ വിമർശനത്തോട് അദ്ദേഹം എന്ത് പറഞ്ഞാലും അതിനെതിരെ പ്രതികരിക്കില്ല എന്നായിരുന്നു സാബുവിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *