Monday, January 6, 2025
Kerala

നവജാത ശിശു മുലപ്പാൽ ശ്വാസനാളത്തിൽ കുരുങ്ങി മരിച്ചു

പാലക്കാട്:14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ ശ്വാസനാളത്തിൽ കുരുങ്ങി മരിച്ചു. മരുത റോഡ് ഇരട്ടയാൽ ശങ്കരച്ചൻ കാടിൽ വാടകക്ക് താമസിക്കുന്ന ഷിബു – ശരണ്യ ദമ്പതിമാരുടെ പെൺകുഞ്ഞാണ് മരിച്ചത്.

കുഞ്ഞിനു പാൽ കൊടുത്ത് കിടത്തിയ ശേഷംകുളിക്കാൻ പോയ ശരണ്യ തിരിച്ചെത്തിയപ്പോൾ കുട്ടിക്ക് അനക്കമില്ലായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുലപ്പാൽ ശ്വാസനാളത്തിൽ അടഞ്ഞതാണ് മരണകാരണമെന്ന് കസബ പോലീസ് പറഞ്ഞു.
കൊടുമ്പ് കാരേക്കാട് സ്വദേശിയായ ഷിബു ഒന്നര വർഷമായി ഇരട്ടയാലിലാണ് താമസം. പാലക്കാട്ടെ മൊബൈൽ ഷോപ് ജീവനക്കാരനാണ്.മൂന്ന് വയസുള്ള സംഷിമകളാണ്.

Leave a Reply

Your email address will not be published. Required fields are marked *