സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; പെരുമ്പാവൂരിൽ ഇന്നലെ മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു, എറണാകുളത്തെ മൂന്നാമത്തെ മരണം
പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ബാലകൃഷ്ണൻ നായരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ഇദ്ദേഹം മരിച്ചത്. ആരോഗ്യവകുപ്പ് ബാലകൃഷ്ണൻ നായരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്.
ശ്വാസതടസത്തെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലകൃഷ്ണൻ ഇന്നലെയാണ് മരിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചത്.
എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊറോണ മരണമാണിത്.