Sunday, January 5, 2025
Movies

കന്നഡ നടൻ സുശീൽ ഗൗഡയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പ്രമുഖ കന്നഡ സിനിമ‌- സീരിയൽ താരവും ഫിറ്റ്നസ് ട്രെയിനറുമായിരുന്ന സുശീൽ ഗൗഡയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 30 വയസായിരുന്നു. മാണ്ഡ്യയിലെ വസതിയിലാണ് സുശീല്‍ ഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനപ്രിയ സീരിയലായ അന്തപുരയിലെ പ്രധാന കഥാപാത്രത്തെ അവതരിച്ചത് സുശീല്‍ ഗൗഡയായിരുന്നു. ഈയടുത്ത് സിനിമയിലും സുശീല്‍ അഭിനയിച്ചു.

ദുനിയ വിജയ് നായകനായ സലഗ എന്ന ചിത്രത്തില്‍ പൊലീസുകാരന്റെ വേഷത്തിലാണ് സുശീല്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല. സുശീൽ ഗൗഡയുടെ മരണത്തിൽ കന്നഡ ടിവി- സിനിമാ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സുശീലിന്റെ മരണവാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്ന് നടന്‍ അമിത രംഗനാഥ് പറഞ്ഞു.ഏറെ ദുഖകരമായ വാര്‍ത്തയെന്നാണ് അനന്തപുര സീരിയലിന്റെ സംവിധായകന്‍ അനുശോചന സന്ദേശത്തിലൂടെ അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *