Saturday, April 12, 2025
Kerala

മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം, അമേരിക്കയിൽ പോയത് പത്രക്കാരെ ചീത്തവിളിക്കാനാണോ?; കെ.മുരളീധരൻ

മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കേണ്ട അവസ്ഥയെന്ന് കെ.മുരളീധരൻ. അദ്ദേഹം അമേരിക്കയിൽ പോയത് പത്രക്കാരെ ചീത്തവിളിക്കാനാണോ?. ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ കേസ് മോദിയ്ക്ക് പഠിക്കുന്ന രീതി. മാധ്യമങ്ങൾക്ക് നേരെയുള്ള ഇത്തരം ചിന്താഗതി അവസാനിപ്പിക്കണം , അല്ലെങ്കിൽ ദൂർവ്യാപാക പ്രത്യാഘാതം ഉണ്ടാകും. മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എഫ്ഐ സി.പിഐഎമ്മിന്റെ കൺട്രോളിൽ നിന്ന് പുറത്തുപോകുന്നുവെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

പുനഃസംഘടന തർക്കത്തിൽ താരിഖ് അൻവർ വരുന്നത് പ്രശ്ന പരിഹാരത്തിനല്ല. തർക്കങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് മുൻ കൈയെടുക്കും. ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണ്.
അത് നേരത്തെ കെ. കരുണാകരനെതിരെയായിരുന്നു, ഇപ്പോഴും അത് തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തി ചർച്ച നടത്തിയാലും മല്ലികാർജുൻ ഖാർഗെയെ നേരിട്ടു കാണാനാണ് എ – ഐ ഗ്രൂപ്പുകളുടെ തീരുമാനം . എതിർപ്പുകൾക്കിടയിലും വിജിലൻസ് അന്വേഷണത്തിൽ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാനാണ് എ – ഐ ഗ്രൂപ്പുകളുടെ നീക്കം.

കൂടിയാലോചന നടത്തിയാണ് പ്രസിഡൻ്റുമാരെ നിശ്ചയിച്ചത് എന്ന താരിഖ് അൻവറിൻ്റെ പ്രസ്താവനക്കെതിരെ ഗ്രൂപ്പുകളിൽ അമർഷമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *