ജനം ഭയത്തിൽ കഴിയുമ്പോൾ മുഖ്യൻ വിദേശ ടൂറിലാണ്; വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്: വി. മുരളീധരൻ
മുഖ്യമന്ത്രിയുടെ വിദേശ യാത്രക്കെതിരെ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. ജനം ഭയത്തിൽ കഴിയുമ്പോൾ പിണറായി വിജയൻ വിദേശടൂറിലാണ്. വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച കാര്യങ്ങളല്ല നടന്നത്. വിദേശരാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്ന് പറഞ്ഞിട്ടില്ല. കുടുംബത്തെ കൊണ്ടു പോകുമെന്ന് അറിയിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ യാത്രച്ചിലവ് സർക്കാർ വഹിക്കുമെന്നാണ് അറിയിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രി ആധുനിക നീറോയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘സംസ്ഥാനത്ത് ഇന്റലിജൻസ് സംവിധാനം സമ്പൂർണപരാജയമെന്നും വി മുരളീധരൻ പറഞ്ഞു.