Sunday, January 5, 2025
Kerala

താനൂരിലെ ബോട്ട് അപകടം, ചട്ടലംഘനം നടന്നത് സർക്കാർ ഒത്താശയോടെ; ബോട്ടിൽ മയക്ക് മരുന്ന് വിതരണം ഉണ്ടായിരുന്നു; കെ സുരേന്ദ്രൻ

താനൂരിലെ ബോട്ട് അപകടം, ചട്ടലംഘനം നടന്നത് സർക്കാർ ഒത്താശയോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബോട്ടിൽ മയക്ക് മരുന്ന് വിതരണം ഉണ്ടായിരുന്നു. പരാതി ലഭിച്ചിട്ടും മന്ത്രി മുഹമ്മദ് റിയാസ് നടപടിയെടുത്തില്ല. മുഖ്യമന്ത്രി ലീഗ് നേതാക്കളെ ഇടതും വലതും നിർത്തി പ്രശ്‌നം ഒത്തുതീർത്തെന്ന് സുരേന്ദ്രൻ വിമർശിച്ചു.

സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.20 ന് കരിദിനം ആചരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു എല്ലാ സംവിധാനങ്ങളും പരാജയപ്പെട്ടു. എല്ലാ മന്ത്രിമാരും അനാസ്ഥ വച്ചുപുലർത്തുകയാണ്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു. മുഖ്യമന്ത്രിക്ക് വകുപ്പിന് മേൽ ഒരു നിയന്ത്രണവും ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന സമര പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

20 ന് കരിദിനം ആചരിക്കുന്നതോടൊപ്പം സെക്രട്ടറിയേറ്റ്,കലക്ട്രേറ്റ് മർച്ച് സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വന്ദനയുടെ മരണത്തിൽ ഉത്തരവാദി സർക്കാരാണ്. വന്ദനയുടെ വീട്ടിൽ പോയി മുഖ്യമന്ത്രി നാടകം കളിച്ചുവെന്നും ആരോഗ്യ മന്ത്രി നടത്തിയ പ്രസ്താവന മോശം ആയിപ്പോയെന്നും സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *