വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; ക്വട്ടേഷൻ നൽകിയ പെൺസുഹൃത്ത് പിടിയിൽ
വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവത്തിൽ പെൺസുഹൃത്ത് പിടിയിൽ. ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മിപ്രിയ ആണ് പിടിയിലായത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാനായിരുന്നു ഇവർ ക്വട്ടേഷൻ നൽകിയത്. യുവാവിന്റെ നഗ്നദൃശ്യങ്ങൾ ഉൾപ്പടെ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. കേസിൽ ആകെ 8 പ്രതികൾ ആണുള്ളത്. പ്രതിയായ എറണാകുളം സ്വദേശി അമൽ ഇന്നലെ പിടിയിലായിരുന്നു.
കൊട്ടേഷൻ നൽകിയ ലക്ഷ്മി പ്രിയ യുവാവിനെ വിവസ്ത്രമാക്കി മർദ്ദിക്കുന്നത് മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
പ്രതി ചേർക്കപ്പെട്ട മറ്റുള്ളവർക്കു വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഈ കേസിലെ ചിലർ വർക്കല കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ കണ്ണികളാണെന്നുള്ള വിവരം കൂടി അയിരൂർ പൊലീസിന് ലഭിച്ചിട്ടുണ്ട്.