Saturday, April 12, 2025
Kerala

ജനകീയ പ്രതിരോധ ജാഥ ഇന്ന് കോട്ടയത്ത്; വൈക്കത്ത് സ്വീകരണം

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്നു പാലായിൽ സ്വീകരണം നൽകും. ഇന്നലെയാണ് ജാഥ കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. വൈകിട്ട്‌ അഞ്ചിന്‌ വൈക്കം മണ്ഡലത്തിലെ തലയോലപ്പറമ്പിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനം സമാപിക്കും. സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനം ജനങ്ങളിലെത്തിക്കുക, കേന്ദ്രസർക്കാരിന്റെ നയങ്ങളെ എതിർത്ത് സി.പി.എമ്മിന്റെ മതേതര നിലപാട് വിശദീകരിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *