Thursday, April 17, 2025
Kerala

കൊല്ലത്ത് ഭാര്യയെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിനെ അയൽവാസി കുത്തിക്കൊന്നു

 

കൊല്ലം കടയ്ക്കലിൽ 41കാരനെ അയൽവാസി കുത്തിക്കൊന്നു. ഭാര്യയെ അനാവശ്യം പറഞ്ഞ് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം. കടയ്ക്കൽ കാറ്റാടിമൂട് പേരയത്ത് കോളനിയിലെ താമസക്കാരനായ ജോൺസൺ ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ബാബുവാണ് ഇയാളെ കൊലപ്പെടുത്തിയത്.

കുറച്ചുനാളായി ജോൺസന്റെ ഭാര്യയെ ബാബു അനാവശ്യം പറയുമായിരുന്നു. കഴിഞ്ഞ ദിവസം ജോൺസൺ ഇത് ചോദ്യം ചെയ്തു. ഇന്നലെ രാത്രി മദ്യപിച്ച് ജോൺസന്റെ വീട്ടിലെത്തിയ ബാബു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നെഞ്ചിലാണ് കുത്തേറ്റത്.

കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച ബാബുവിനെ രാത്രിയോടെ തന്നെ സമീപത്തെ റബർ തോട്ടത്തിൽ നിന്നും പോലീസ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *