Monday, January 6, 2025
Kerala

കോതമംഗലം താലൂക്ക് ഓഫീസിലെ കൂട്ട അവധി; തഹസിൽദാരോട് റിപ്പോർട്ട് തേടി എഡിഎം

കോതമംഗലം താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ തഹസിൽദാരോട് റിപ്പോർട്ട് തേടി എഡിഎം. ഈ മാസം ആറിനാണ് സഹപ്രവർത്തകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഉദ്യോഗസ്ഥർ കൂട്ട അവധി എടുത്തത്. കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

ഉദ്യോഗസ്ഥർ കൂട്ടത്തോടെ ഉല്ലാസയാത്ര പോയതറിയാതെ കോന്നി താലൂക്ക് ഓഫീസിലെ പടികൾ നിരങ്ങി കയറിയ കരുണാകരൻ എന്ന ഭിന്നശേഷിക്കാരന് സഹായവുമായി കോട്ടയം സ്വദേശിയായ ജ്വല്ലറി ഉടമ. ഐരമൺ സ്വദേശി കരുണാകരന് ഊന്നുവടിയും സാമ്പത്തിക സഹായവും വീട്ടിലെത്തിച്ചു.

കൂട്ട അവധിയെടുത്ത് ജീവനക്കാർ വിനോദയാത്ര പോയ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. കുറ്റക്കാരായ ജീവനക്കാരെ സർക്കാർ സംരക്ഷിക്കില്ല. അന്വേഷണത്തിന് പത്തനംതിട്ട കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റവന്യുമന്ത്രി വ്യക്തമാക്കി.

കോന്നി താലൂക്ക് ഓഫീസിൽ 20 ജീവനക്കാർ ലീവ് എടുക്കാതെയും 19 ജീവനക്കാർ ലീവിന് അപേക്ഷ നൽകിയും ആണ് മൂന്നാറിലേക്ക് ടൂറിന് പോയത്. വിവിധ ആവശ്യങ്ങൾക്ക് മലയോരമേഖലകളിൽ നിന്ന് ആളുകൾ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോൾ ആയിരുന്നു ജീവനക്കാരുടെ ഈ വിനോദയാത്രയ്ക്ക് പോക്ക്. കാത്തിരുന്ന ആളുകൾ കാര്യം നടക്കാതിരുന്നതോടെ ഓഫീസിൽ നിന്ന് മടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *