തിരുവനന്തപുരത്ത് ടോറസ് ലോറി ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു
തിരുവനന്തപുരത്ത് ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരി മരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വാമനപുരം അമ്പലവയലിലാണ് അപകടമുണ്ടായത്. ടോറസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഇന്നലെ രാത്രിയുണ്ടായ മറ്റൊരു വാഹനാപകടത്തിൽ കോഴിക്കോട് ട്രാഫിക് എസ്ഐയും മരിച്ചു. ട്രാഫിക് എസ്ഐ സി.പി വിചിത്രൻ ആണ് മരിച്ചത്. മൂര്യാട് പാലത്തിനു സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിചിത്രനെ അജ്ഞാതവാഹനം വന്ന് ഇരിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.