വെഞ്ഞാറമൂടിൽ അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു
തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. വെഞ്ഞാറമൂട് സ്വദേശി ഫസലുദീനാണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്. വെഞ്ഞാറമ്മൂട്ടിൽ മുസ്ലീം പള്ളിക്കും പൊലീസ് സ്‌റ്റേഷനും സമീപത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്നു ഫസലൂദ്ദീൻ
ഇതിനിടെ മൃതദേഹവുമായി അമിത വേഗത്തിൽ എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇയാളെ ഇതേ ആംബുലൻസിൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്