Saturday, January 4, 2025
Kerala

‘ജാതി വേർതിരിവ് തടയാൻ പ്രായോഗിക ശ്രമങ്ങൾ വേണം’; ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ

ശ്രീനാരായണഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷ ദിനത്തിൽ ശിവഗിരിമഠത്തിലും ചെമ്പഴന്തിയിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ഗുരുവിന്റെ ആദർശങ്ങളുടെ പ്രസക്തി വർധിക്കുന്ന കാലഘട്ടമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചെമ്പഴന്തിയിലെ സമ്മേളനത്തിൽ പറഞ്ഞു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയാണ് ശിവഗിരി മഠത്തിലെ ജയന്തി ആഘോഷ പരിപാടികൾ ആരംഭിച്ചത്.ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയുടെയും മതമഹാപാഠശാലയുടെ സുവർണ ജൂബിലിയുടെയും രവീന്ദ്രനാഥ ടാഗോർ ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദിയുടെയും നിറവിലാണ് ഇക്കൊല്ലത്തെ ജയന്തി ആഘോഷ പരിപാടികൾ.മനുഷ്യത്വമാണ് ജാതിയെന്ന ഗുരു ചിന്ത ഇക്കാലത്തു പ്രസക്തമാണെന്നും, ജാതി വേർതിരിവ് തടയാൻ പ്രായോഗിക ശ്രമങ്ങൾ വേണമെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ

ഗുരു ജനിച്ച ചെമ്പഴന്തിയിൽ വിശേഷാൽ സമാരാധന ചടങ്ങുകൾ നടന്നു.ഗുരുവിന്റെ ആദർശങ്ങൾ എക്കാലവും ജ്വലിച്ചു നിൽക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ചെമ്പഴന്തിയിലെ പൊതു സമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വൈകിട്ട് ശിവഗിരി മഠത്തിൽ നിന്നാരംഭിക്കുന്ന ജയന്തി ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തും.ഗുരുദേവൻ ഹ്രസ്വയാത്രകൾക്ക് ഉപയോഗിച്ചിരുന്ന പവിത്രമായ റിക്ഷ പ്രത്യേകരഥത്തിൽ ഘോഷയാത്രയിൽ എഴുന്നള്ളിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *