കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: കേന്ദ്രമന്ത്രി വി. മുരളീധരൻ
കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നത് രാജ്യത്തിൻ്റെ പ്രഖ്യാപിത നയമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ആസാദ് കാശ്മീർ എന്ന വിവാദ പ്രസ്താവന നടത്തിയ കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം. വിഘടനവാദികൾ ഉയർത്തുന്ന മുദ്രാവാക്യമാണ് ജലീൽ ആവർത്തിക്കുന്നത്. രാജ്യദ്രോഹത്തിന് കേസ് എടുക്കാവുന്ന പരാമർശമാണിത്. ജലീലിൻ്റെ രാജി സർക്കാർ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാൾ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണെന്നും വി. മുരളീധരൻ വ്യക്തമാക്കി. (