വിസ്മയയുടെ മരണം: കുറ്റപത്രം ഈ മാസം പത്തിന് സമർപ്പിക്കും
സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേലിൽ വിസ്മയ എന്ന യുവതി കൊല്ലപ്പെട്ട കേസിൽ ഈ മാസം പത്തിന് പോലീസ് കുറ്റപത്രം സമർപ്പിക്കും. നാൽപതിലേറെ സാക്ഷികളുള്ള ഡിജിറ്റൽ തെളിവുകളിലൂന്നിയാണ് പോലീസ് അന്തിമ കുറ്റപത്രം തയ്യാറാക്കുന്നത്. നാൽപതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്ക് മുന്നിലെത്തും
വിസ്മയ കൊല്ലപ്പെട്ട് 90 ദിവസം തികയുന്നതിന് മുമ്പേയാണ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. പ്രതിയായ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് 90 ദിവസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കുന്നത്. ഇതോടെ കേസിലെ വിചാരണ തീരും വരെ കിരൺകുമാറിന് ജാമ്യം ലഭിക്കാൻ സാധ്യതയില്ല