നെടുങ്കണ്ടം കസ്റ്റഡി മരണം: വനിതാ ഉദ്യോഗസ്ഥയടക്കം ഒമ്പത് പോലീസുകാരെ പ്രതിയാക്കി സിബിഐ കുറ്റപത്രം
നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ഒമ്പത് പോലീസുദ്യോഗസ്ഥരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. എസ് ഐ കെഎ സാബുയാണ് ഒന്നാം പ്രതി. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചതാണ് മരണകാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
പോലീസ് അന്വേഷണത്തിൽ ഏഴ് പോലീസുകാരായിരുന്നു പ്രതിപട്ടികയിലുണ്ടായിരുന്നത്. ഒരു വനിതാ ഹെഡ് കോൺസ്റ്റബിളിനെയും ബിജു ലൂക്കോസ് എന്ന കോൺസ്റ്റബിളിനെയും പ്രതി പട്ടികയിൽ ചേർത്താണ് സിബിഐയുടെ കുറ്റപത്രം.
ഇടുക്കി എസ് പി കെ ബി വേണുഗോപാൽ, ഡിവൈഎസ്പിമാരായ പി കെ ഷംസ്, അബ്ദുൽസലാം എന്നിവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം വേണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2019 ജൂൺ 12നാണ് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത്. 15ാം തീയതി വരെ കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. റിമാൻഡിലിരിക്കെ ജൂൺ 21നാണ് രാജ്കുമാർ പറയുന്നത്.