Sunday, April 13, 2025
Kerala

സർ,മാഡം വിളി ഒഴിവാക്കി വയനാട് നെന്മേനി ഗ്രാമപഞ്ചായത്തും

 

സുൽത്താൻ ബത്തേരി: മാത്തൂർ മാതൃകയിൽ സർ, മാഡം വിളി ഒഴിവാക്കി വയനാട്ടിലെ നെന്മേനി ഗ്രാമപഞ്ചായത്തും.കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗത്തിലാണ് ഐക്യകണ്ഠേനയുള്ള തീരുമാനമുണ്ടായത്.സർക്കാർ സേവനങ്ങൾക്ക് സമീപിക്കുന്നവർ അപേക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു എന്നതിനു പകരം അവകാശപ്പെടുന്നു, താത്പര്യപ്പെടുന്നു എന്ന വാക്കുകൾ ഉപയോഗിച്ചാൽ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളായ സർ മാഡം വിളികൾ ഒഴിവാക്കാൻ പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.ഇതിനെ തുടർന്ന് യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെല്ലാം ഇതേ തീരുമാനം എടുക്കുമെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനും പറഞ്ഞിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ,സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി,കെ വി ശശി, സുജാത ഹരിദാസ്,കെ വി കൃഷ്ണൻ കുട്ടി,ഷാജി കോട്ടയിൽ,പ്രമോദ് കുമാർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *