പാലക്കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു. നെല്ലിപ്പുഴ ഹില്‍വ്യൂ ഹോട്ടലിനാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. നാല് നിലയുള്ള ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപ്പിടിത്തമുണ്ടായത്. താഴത്തെ നിലയില്‍നിന്ന് തീ പടരുകയായിരുന്നു. തീ ഇതിനകം പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ച തൊഴിലാളികള്‍ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശികളാണ്. എന്നാല്‍, ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഒരാള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ആദ്യം വിവരം ലഭിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്. കൂടുതല്‍ മരണങ്ങളില്ലെന്നാണ് വിവരം.