വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; മൂന്ന് ലക്ഷം ഡോസ് കൂടി ഇന്ന് കേരളത്തിലെത്തും
സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം. ഇന്ന് മൂന്ന് ലക്ഷം ഡോസ് വാക്‌സിൻ കൂടി ഉച്ചയോടെ എത്തും. വാക്‌സിൻ സ്‌റ്റോക്ക് തീർന്നതിനെ തുടർന്ന് അഞ്ച് ജില്ലകളിലെ വാക്‌സിനേഷൻ മുടങ്ങിയ നിലയിലാണ്
അടുത്ത ബാച്ച് വാക്‌സിൻ നാളെ എത്തുമെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ അഞ്ച് ജില്ലകളിൽ വാക്‌സിൻ മുടങ്ങിയ സാഹചര്യത്തിലാണ് അടിയന്തരമായി മൂന്ന് ലക്ഷം ഡോസ് അനുവദിച്ചത്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലാണ് വാക്‌സിനേഷൻ മുടങ്ങിയത്.