തെരഞ്ഞെടുപ്പിൽ തോറ്റ വിടി ബൽറാം പത്മജയും അടക്കമുള്ളവർ ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടികയിൽ
കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകൾ സജീവമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ വി ടി ബൽറാം, പത്മജ വേണുഗോപാൽ തുടങ്ങിയവരുടെ പേരുകളും ഡിസിസി പ്രസിഡന്റുമാരുടെ സാധ്യത പട്ടികയിലുണ്ട്.
സമ്പൂർണ അഴിച്ചുപണിക്കാണ് കോൺഗ്രസ് ഒരുങ്ങുന്നത്. 14 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാർ മാറും. പുതുമുഖങ്ങൾക്കൊപ്പം അനുഭവ സമ്പത്തുള്ളവരെയും പരിഗണിക്കും. തിരുവനന്തപുരത്ത് വി എസ് ശിവകുമാർ, ആർ വത്സലൻ, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് എന്നിവരാണ് പട്ടികയിൽ
കൊല്ലത്ത് എഎം നസീർ, ഷാനവാസ് ഖാൻ എന്നിവരും ആലപ്പുഴയിൽ ബാബു പ്രസാദ്, കോശം എം, എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. പത്തനംതിട്ടയിൽ അനീഷ് വരിക്കണ്ണാല, സതീഷ് കൊച്ചുപറമ്പിൽ
കോട്ടയത്ത് യൂജിൻ, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റിയൻ, എറണാകുളത്ത് മുഹമ്മദ് ഷിയാസ്, ഐ കെ രാജു, അബ്ദുൽ മുത്തലിബ്, തൃശ്ശൂരിൽ ടി വി ചന്ദ്രമോഹൻ, പത്മജാ വേണുഗോപാൽ, പാലക്കാട് എ വി ഗോപിനാഥ്, വി ടി ബൽറാം തുടങ്ങിയവരെയും പരിഗണിക്കുന്നു
മലപ്പുറത്ത് ആര്യാടൻ ഷൗക്കത്ത്, വി എ കരീം എന്നിവരെയും കണ്ണൂരിൽ മാർട്ടിൻ ജോർജ്, ടി ഒ മോഹനൻ, ചന്ദ്രൻ തില്ലങ്കേരി എന്നിവരെയും കാസർകോട് നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, ഖാദർ മാങ്ങാട് എന്നിവരെയും പരിഗണിക്കുന്നു