കടം നൽകിയ പണം തിരികെ ചോദിച്ചതിന് പയ്യന്നൂരിൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു
കടം നൽകിയ 250 രൂപ തിരികെ ചോദിച്ചതിന് യുവാവിനെ വടിവാളിന് വെട്ടിപ്പരുക്കേൽപ്പിച്ചു. പയ്യന്നൂർ കവ്വായിലാണ് സംഭവം. ഇടച്ചേരിയൻ സന്തോഷ് എന്ന യുവാവിനാണ് വെട്ടേറ്റത്. കവ്വായി സ്വദേശി കുമാരന്റെ മക്കളായ അനൂപ്, അനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു
സന്തോഷിന്റെ കൈകൾ അനീഷ് പിടിച്ചുവെക്കുകയും അനൂപ് വെട്ടുകയുമായിരുന്നു. സന്തോഷിന്റെ വലതു ചുമലിലും ഇടതു തുടയ്ക്കുമാണ് വെട്ടേറ്റത്. മോതിര വിരൽ അറ്റുപോകുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു