Saturday, October 19, 2024
Kerala

മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അന്തരിച്ചു

 

മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അന്തരിച്ചു. 73 വയസ്സായിരുന്നു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. മിൽമയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ബാലൻ മാസ്റ്റർ

30 വർഷത്തിലേറെ മിൽമയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ആറ് വർഷമായി മിൽമ എറണാകുളം മേഖല യൂനിയൻ ചെയർമാനാണ്. കാർഷിക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ യൂനിയൻ മെമ്പർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

Leave a Reply

Your email address will not be published.