Monday, January 6, 2025
Kerala

മതസ്പര്‍ദ്ധയുണ്ടാക്കുന്ന സോഷ്യല്‍മീഡിയ പ്രചാരണം: നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

 

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ദയുണ്ടാക്കുന്ന തരത്തിലുള്ള ഡോക്യുമെന്ററികള്‍, പോസ്റ്റുകള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുക എന്ന ലക്ഷ്യമാണെന്ന് സംശയിക്കുന്നതായി നജീബ് കാന്തപുരം കത്തില്‍ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്ന സാഹോദര്യം തകര്‍ക്കാന്‍ അനുവദിക്കരുത്. നാടിനെ വര്‍ഗ്ഗീയമായി വേര്‍തിരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും നജീബ് കാന്തപുരം കത്തില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *