സംസ്ഥാന വ്യാപകമായി ബിജെപിയുടെ പ്രതിഷേധം ഇന്ന്
ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. തൃശ്ശൂർ ജില്ലയിലെ അയ്യായിരം കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ ജ്വാല തെളിയിക്കും. കുഴൽപ്പണ കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന തൃശ്ശൂർ പോലീസ് ക്ലബ്ബിന് മുന്നിൽ നടക്കുന്ന പ്രതിഷേധ യോഗം കേസിലെ ആരോപണ വിധേയനായ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും
കുഴൽപ്പണ കേസിൽ നേതാക്കൾക്ക് പങ്കില്ലെന്ന് അണികളെ ബോധ്യപ്പെടുത്താനുള്ള കഠിന ശ്രമമാണ് നേതാക്കൾ നടത്തുന്നത്. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് ഉറപ്പില്ല. പണത്തെ ചൊല്ലി ജില്ലയിൽ പ്രവർത്തകർ തമ്മിൽ ചേരി തിരിഞ്ഞ് അടിയുണ്ടാകുകയും കത്തിക്കുത്ത് വരെ നടക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിഷേധം പ്രഹസനമായി പോകുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്
കുഴൽപ്പണ കേസിൽ ബിജെപി ജില്ലാ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. നിർദേശം ലഭിച്ചാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉല്ലാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.