വന്ദേഭാരത് ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യപിച്ചു
വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യാപിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ ഫ്ലാറ്റ് നിരക്കുകളാണ്. 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ എസി ഫസ്റ്റ്/എക്സിക്യൂട്ടിവ് ക്ലാസിൻ്റെ ക്യാൻസലേഷൻ നിരക്കായി 240 രൂപ നൽകണം. എസി 2 ടയർ/ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ക്യാൻസലേഷൻ നിരക്ക് 200 രൂപ. എസി 3 ടയർ/ചെയർകാർ, എസി-3 എക്കോണമി: 180 രൂപ. സ്ലീപ്പർ, സെക്കൻഡ് ക്ലാസ്: 120 രൂപ.
ട്രെയിൻ പുറപ്പെടുന്നതിന് 12 മണിക്കൂറിനു മുൻപും 48 മണിക്കൂറിനു ശേഷവും ക്യാൻസൽ ചെയ്താൽ ടിക്കറ്റ് നിരക്കിൻ്റെ 25 ശതമാനം തുക ക്യാൻസലേഷൻ നിരക്കായി നൽകണം. 4 മണിക്കൂർ മുൻപാണ് ക്യാൻസലേഷനെങ്കിൽ ടിക്കറ്റ് നിരക്കിൻ്റെ 50 ശതമാനമാണ് നിരക്ക്. വെയിറ്റ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ ക്യാൻസലായാൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിട്ട് മുൻപ്, ക്ലെറിക്കേജ് തുക കിഴിച്ച് മുഴുവൻ പണവും തിരികെ ലഭിക്കും. 60 രൂപയാണ് ക്ലെറിക്കേജ് തുക. അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും മാധ്യമപ്രവർത്തകർക്കും വന്ദേ ഭാരതിൽ ഇളവില്ല.