ക്യാൻസർ രോഗികൾക്കായി ധനസമാഹരണം; യുഎഇയിൽ 24 മണിക്കൂർ നടത്തം
ക്യാൻസർ രോഗികൾക്കായുള്ള ധനസമാഹരണത്തിനായി യുഎഇയിൽ 24 മണിക്കൂർ നടത്തം. 2000ഓളം ആൾക്കാരാണ് ഈ നടത്തത്തിൽ പങ്കെടുത്തത്. ഇവരിൽ ക്യാൻസർ അതിജീവിച്ചവരും വളർണ്ടിയർമായുമായ 700 പേരും ഉൾപ്പെട്ടു.
24 മണിക്കൂർ ക്യാൻസർ ധനസമാഹാരണ റിലേയുടെ മൂന്നാമത് പതിപ്പിനാണ് ശനിയാഴ്ച വൈകിട്ട് ഷാർജയിലെ ക്ഷിഷ പാർക്കിൽ തുടക്കമായത്. ‘റെഡി, സെറ്റ്, ലിവ്’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു റിലേ. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ നടത്തം അവസാനിക്കും. ഇതിനിടെ സംഗീത, കായിക പരിപാടികളും നടക്കും.