Thursday, January 9, 2025
Kerala

‘പാർട്ടിയുടെ നെറ്റിപ്പട്ടമാണ് മുരളീധരൻ, പടവാൾ ഉറയിലിടുന്ന നേതാവിന്‍റെ മകനല്ല’; ലീഡേഴ്സ് മീറ്റിൽ സതീശൻ

സുൽത്താൻ ബത്തേരി: കെപിസിസി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റില്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന കെ മുരളീധരന്റെയും ടി എൻ പ്രതാപന്റെയും തീരുമാനത്തെ തുടർന്ന് വൈകാരിക രംഗങ്ങൾ. കെ മുരളീധരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവായ വി ഡി സതീശൻ രം​ഗത്തെത്തി. പാർട്ടിയുടെ നെറ്റിപ്പട്ടമാണ് മുരളീധരൻ എന്ന് വി ഡി സതീശൻ പറഞ്ഞു. യുദ്ധമുഖത്ത് പടവാൾ ഉറയിലിടുന്ന നേതാവിന്‍റെ മകനല്ലെന്ന് മുരളി ഓർക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

നേരത്തെയും മത്സരിക്കാനില്ലെന്ന തീരുമാനവുമായി കെ മുരളീധരനും പ്രതാപനനും രം​ഗത്തെത്തിയിരുന്നു. എന്നാൽ പാർട്ടിയുടെ ഔദ്യോ​ഗിക വേദിയിൽ ആദ്യമായാണ് ഇരുവരും ഇക്കാര്യം പറയുന്നത്. വി ഡി സതീശന്റെ അഭിപ്രായത്തോട് ബെന്നി ബെഹനാനും യോജിച്ചു. ഇരുവരും തീരുമാനം തിരുത്തണമെന്നും ബെന്നി ബെ​ഹനാൻ ആവശ്യപ്പെട്ടു.

2019 ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിലാണ് കെ മുരളീധരൻ മത്സരിച്ചത്. സിപിഎം നേതാവായ പി ജയരാജനെ തോൽപ്പിച്ചാണ് മുരളീധരൻ വടകരയിൽ നിന്ന് ജയിച്ചത്. എന്നാൽ 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തുനിന്നും മുരളീധരൻ മത്സരിച്ചു. എന്നാൽ, വി ശിവൻകുട്ടിയോട് പരാജയപ്പെട്ടു. പാർട്ടി പറയുന്നത് അനുസരിക്കുമെന്നാണ് ടി എൻ പ്രതാപന്‍ മറുപടി നല്‍കിയത്. സതീശന്റെ അനുനയത്തിൽ രാഹുൽ രാഹുൽ ഗാന്ധിക്ക് തീരുമാനം എടുക്കാമെന്ന് കെ മുരളീധരന്‍ മറുപടി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *