പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല’: പ്രതിപക്ഷത്തിന്‍റെ വിജയമെന്ന് വി.ഡി. സതീശൻ
പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്താനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയമെന്ന് വി.ഡി. സതീശൻ. തീരുമാനം പൂർണമായും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ധനവകുപ്പിന്റെ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്.മന്ത്രിസഭാ തീരുമാനം സ്വാഗതം ചെയ്ത് എഐവൈഎഫ്. എന്നാൽ മരവിപ്പിച്ചാൽ പോരെന്നും നടപടി പൂർണമായി പിൻവലിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
മ്യൂസിയം ആക്രമണ കേസിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടും പ്രതിയാരാണെന്ന് മന്ത്രിയുടെ ഓഫീസിലെ ആർക്കും മനസിലായില്ല എന്നത് അവിശ്വസനീയമെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഒരു കരാർ ജീവനക്കാരന് ഔദ്യോഗിക കാർ ഏത് സമയത്തും എടുത്തുകൊണ്ട് പോകാൻ കഴിയുമോ. മന്ത്രിയുടെ വണ്ടി കരാർ ജീവനക്കാരന് ഏതു സമയത്തും എടുത്തു കൊണ്ട് പോകാം എന്നാണോ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടതെന്നും സതീശൻ ചോദിച്ചു. മന്ത്രിയുടെ ഓഫീസിൽ നിയന്ത്രണവുമില്ലേ എന്നും സതീശൻ ചോദിച്ചു.