കൂത്താട്ടുകുളത്ത് നിയന്ത്രണംവിട്ട കാർ രണ്ട് പേരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾ മരിച്ചു
കൂത്താട്ടുകുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പെരുംകുറ്റി സ്വദേശി മോഹനൻ ആണ് മരിച്ചത്. റോഡരികിലുള്ള ചായക്കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ലൈപി, മോഹനൻ എന്നിവരെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ മോഹനൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടമുണ്ടാക്കിയ കാർ പത്തടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.