Sunday, January 5, 2025
Kerala

ഡോക്ടർമാർക്കെതിരായ നടപടി: സമരം ചെയ്യുന്നവരുമായി ആരോഗ്യ മന്ത്രി ചർച്ച നടത്തുന്നു

രോഗിയെ പുഴുവരിച്ച സംഭവത്തിൽ സ്വീകരിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യുന്ന സർക്കാർ ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചർച്ച നടത്തുന്നു. മെഡിക്കൽ കോളജുകളിലെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെച്ചാണ് ഡോക്ടർമാർ സമരം ചെയ്യുന്നത്.

തിരുവനന്തപുരത്ത് നോഡൽ ഓഫീസർ ഡോക്ടർ അരുണയെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ നോഡൽ ഓഫീസർമാരുടെ പദവി ഡോക്ടർമാർ കൂട്ടത്തോടെ രാജിവെച്ചിരുന്നു. പിന്നാലെയാണ് സമരക്കാരുമായി സർക്കാർ ചർച്ചക്ക് ഒരുങ്ങിയത്

ചർച്ചയിൽ അനുകൂല തീരുമാനമായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്‌കരണം തുടരാനാണ് തീരുമാനം. ആരോഗ്യപ്രവർത്തകരുടെ അവധി റദ്ദാക്കിയതിലും പ്രതിഷേധം ശക്തമാക്കുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *